തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം, 17ന് കൊച്ചി കോർപ്പറേഷൻ, 19 ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപ്പറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6 ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപ്പറേഷൻ, 9ന് തൃശൂർ, പത്തിന് പത്തനംതിട്ട എന്നിങ്ങനെ അദാലത്തുകൾ നടത്തും. വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും. adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2024