ലോകായുക്ത ദിനത്തോടനുബന്ധിച്ച് നിയമ വിദ്യാർഥികൾക്കായി അഖില കേരള മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 16ന് കേരള ലോകായുക്തയുടെ ഓഫീസിലാണ് മത്സരം. കേരളത്തിലെ നിയമ കലാലയങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രണ്ടുപേർ അടങ്ങുന്ന ഒരു ടീമിനെ ഓരോ കോളേജിനും മത്സരത്തിൽ പങ്കെടുപ്പിക്കാം. വിജയിക്കുന്ന ടീമിന് ലോകായുക്ത ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 31 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300362.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-10-2024

sitelisthead