സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2023-24 അധ്യയന വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റിന് അപേക്ഷിക്കാം. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്കിലൂടെയാണ് അപേക്ഷ നൽകാം. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24. കൂടുതൽവിവരങ്ങൾക്ക്: 0471 2300524, 0471-2302090 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2024