ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ തുടർച്ചയായി 10 ദിവസം ഓണം വിപണിയുമായി കൺസ്യൂമർ ഫെഡ്. സംസ്ഥാനത്തുടനീളം 1600 ഓണ ചന്തകളാണ് കൺസ്യൂമർ ഫെഡ് സംഘടിപ്പിക്കുന്നത്. ഈ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ ജനങ്ങൾക്കു ലഭ്യമാക്കും.ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങൾ സപ്ലൈകോ സബ്സിഡി നിരക്കിൽ ലഭ്യമാക്കും. പൊതു വിപണിയേക്കാൾ ഏകദേശം 30% മുതൽ 100% വരെ വിലക്കുറവിലാണ് സബ്സിഡി ഇനങ്ങൾ ലഭ്യമാക്കുന്നത്. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണു മറ്റു നിത്യോപയോഗ സാധനങ്ങൾ വിൽപനയ്ക്കെത്തിക്കുക. ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ശക്തമായ വിപണി ഇടപെടലാണു സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡ് മുഖേന നടപ്പിലാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2022

sitelisthead