മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും താമസിക്കാന്‍ കഴിയാത്ത വിധം വീട് തകര്‍ന്നവരുമായവരില്‍ നിലവില്‍ ബന്ധു, വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗവ.ക്വാര്‍ട്ടേഴ്‌സ് ഉപാധികളോടെ അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ പൂര്‍ണ്ണ വിവരങ്ങളോടെ സെപ്തംബര്‍ 28 ന് വൈകുന്നേരം നാലിന് മുന്‍പ് തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04936 202634

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2024

sitelisthead