കുടുംബ വാര്‍ഷിക വരുമാനം ₹ 3 ലക്ഷത്തിൽ താഴെയുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്നവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് പട്ടികജാതി പട്ടികവര്‍ഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. തുക 7% പലിശ നിരക്കില്‍ 60 മാസ തവണകളായി 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പ ₹ 2.5 ലക്ഷം. വായ്പക്ക് ഈടായി കോർപറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപറേഷന്റെ ജില്ല ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-02-2023