പട്ടികവർഗ വിഭാഗത്തിലെ LLB, LLM ബിരുദധാരികളായ യുവാക്കൾക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ്സിനു കീഴിൽ പ്രാക്ടീസ് നൽകുന്ന പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം. 3 വർഷ ഇന്റേൺഷിപ്പ് കാലയളവിൽ മാസം ₹ 18,000 ഹോണറേറിയം ലഭിക്കും. സ്ക്രീനിങ് ടെസ്റ്റുകൾ നടത്തിയായിരിക്കും പരിശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. ജനന തീയതി, വിദ്യാഭ്യാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം ഏപ്രിൽ 10ന് വൈകിട്ട് 5-ന് മുമ്പ് പട്ടികവർഗ വികസന വകുപ്പിന്റെ ജില്ല ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, വികാസ്ഭവൻ, 4 -ാം നില, 695033, 0471 2303229. ടോൾ ഫ്രീ നം: 1800 425 2312. stdd.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-03-2023

sitelisthead