2023 മാർച്ചിൽ എസ്.എസ്.എൽ.സി./പ്ലസ്ടു (കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ₹ 5,000 വീതം ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല).  അപേക്ഷകർ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം.  ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്തവർ നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകളും, അനുബന്ധരേകകളും മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന മേൽവിലാസത്തിൽ അയക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30, 5 മണി.അപേക്ഷ ഫോമും വിശദാംശങ്ങളും hpwc.kerala.gov.in-ൽ ലഭ്യമാണ്. വിശദാംശങ്ങൾക്ക്: 0471–2347768. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2023

sitelisthead