വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പടവുകൾ ധനസഹായ പദ്ധതിയിൽ 2023-24 വർഷത്തേക്ക് അപേക്ഷിക്കാം. സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം. ഡിസംബർ 31-നകം schemes.wcd.kerala.gov.in വഴി അപേക്ഷിക്കാം. ഐ.സി.ഡി.എസ്. ഓഫീസ്, അങ്കണവാടി എന്നിവടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2023