സംസ്ഥാനത്തെ പ്രവാസി വനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് ഏകജാലക സംവിധാനമായ എന്‍.ആര്‍.കെ വനിതാസെല്‍ ആരംഭിച്ചു. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി മുഖേനയും പരാതികള്‍ നൽകാം. കൂടാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത വനിതാസെല്‍ ഉറപ്പാക്കും. വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സേവനം ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2024