നോർക്ക  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിൻ  ലാഗ്വേജസിന്റെ (N.I.F.L) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ പുതിയ  O.E.T, I.E.L.T.S (OFFLINE) ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org ൽ 2024 ജൂലൈ 31 നകം അപേക്ഷ നൽകണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.  IELTS ബാച്ചിലേയ്ക്ക് മറ്റുളളവർക്കും അപേക്ഷിക്കാവുന്നതാണ്. ബി.പി.എൽ, എസ്.സി-എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്.  ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈൽ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2024

sitelisthead