ടൂറിസം മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി ആഗോള ശ്രദ്ധയിൽ എത്തിക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. യുഎൻ വിമനിൻറെ പങ്കാളിത്തത്തോടെയുള്ള ഗ്ലോബൽ വിമൻ കോൺഫറൻസ് ഓൺ റെസ്പോൺസിബിൾ ആൻഡ് ജെൻഡർ ഇൻക്ലൂസീവ് ടൂറിസം നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ മൂന്നാറിൽ നടക്കും.
കേരളത്തിൽ നടന്നുവരുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മ സൃഷ്ടിക്കുക, പരസ്പര സഹകരണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക, ഈ മേഖലയിലുള്ള മാതൃകകൾ ആഗോളതലത്തിൽ അവതരിപ്പിക്കുക, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉൾക്കൊള്ളുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2024