വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ ക്ലൗഡ് ടെലിഫോണി സംവിധാനവുമായി വൈദ്യുതി ബോര്‍ഡ്. 9496001912 -ൽ വിളിച്ച് പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. വൈദ്യുതി തടസം, ഓണ്‍ലൈന്‍ പേയ്‌മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇതിലൂടെ രജിസ്റ്റർ ചെയ്യാം. പുതിയ കണക്ഷന്‍ ഒഴികെയുള്ള വാതില്‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ക്ലൗഡ് ടെലിഫോണി വഴി സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023