തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ 12-ാം ക്ലാസ് പാസായ വിദ്യാർഥികൾക്ക് കരിയർ ക്ലിനിക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 26 ന് വൈകുന്നേരം 7 മണിക്ക് zoom പ്ലാറ്റ്‌ഫോമിലൂടെയാണ് സംവാദം. പ്ലസ് ടു കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്.
27 ന് വൈകുന്നേരം 7ന് മണിക്ക് ഹ്യുമാനിറ്റിസ് വിദ്യാർഥികൾക്കും 28 വൈകുന്നേരം 7ന് കൊമേഴ്‌സ് വിദ്യാർഥികൾക്കും സംവാദ സൗകര്യം ഒരുക്കിയിട്ടുണ്ട്. zoom മീറ്റിംങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2023