പച്ചക്കറി വില വർധിക്കുന്നത് തടയാൻ സഞ്ചരിക്കുന്ന പച്ചക്കറി ച്ചന്തയുമായി ഹോർട്ടികോർപ്. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറി കുറഞ്ഞ നിരക്കിൽ ആവശ്യക്കാരിലേക്ക് എത്തിക്കുക, കർഷകർക്ക് അർഹമായ വിലയും വിപണിയിൽ ആവശ്യമായ പച്ചക്കറിയും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഹോർട്ടി കോർപിന്റെ 24 സഞ്ചരിക്കുന്ന പച്ചക്കറി ചന്തകളാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എത്തുക.

വിപണി വിലയേക്കാൾ 35 % വരെ വിലക്കുറവിലാണ് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. 124 സ്വന്തം സ്റ്റാളും ഹട്ട് സ്റ്റാളുകളും ഉൾപ്പെടെ 400 ഫ്രാഞ്ചൈസികൾ ഹോർട്ടികോർപിന് സംസ്ഥാനത്തുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2023

sitelisthead