സപ്ലൈകോ ഓണം ഫെയർ 18 മുതൽ 28 വരെ. ശബരി മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നീ ഉത്പന്നങ്ങൾ ഓണം ഫെയറിനോടനുബന്ധിച്ചു സപ്ലൈകോ വിപണിയിലിറക്കും. ഇവയ്ക്ക് വിപണി വിലയിൽനിന്ന് ₹ 4-5 വരെ കുറവുണ്ടാകും. 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിക്കുന്നത്. ഈ മാസം പത്തോടെ എല്ലാ സാധനങ്ങളും വിൽപനശാലകളിൽ ഉറപ്പാക്കും. ഓണം ഫെയറുകളിലെ വിൽപന വർധിപ്പിക്കുന്നതിന് പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ജീവനക്കാർക്ക് 500, 1000 രൂപ കൂപ്പണുകൾ വിതരണം ചെയ്യും. 20 കൂപ്പൺ ഒരുമിച്ചെടുക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു കൂപ്പൺ സൗജന്യമായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo