കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ഓരോ നഴ്‌സിംഗ് കോളേജിലും 60 വിദ്യാര്‍ത്ഥികള്‍ക്ക് ഈ ബാച്ചില്‍ പ്രവേശനം നല്‍കും. ഈ അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിയ്ക്കാനുള്ള നടപടികൾ സ്വീകരിയ്ക്കും.  2021 ജൂലൈയിലാണ് നഴ്‌സിംഗ് കോളേജുകൾ ആരംഭിയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഈ നഴ്‌സിംഗ് കോളേജുകള്‍ക്കായി 36 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചട്ടുണ്ട്. നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍, കേരള ആരോഗ്യ സര്‍വകലാശാല എന്നിവയുടെ അംഗീകാരത്തിന് ശേഷമാണ് രണ്ട് നഴ്‌സിംഗ് കോളേജുകള്‍ക്കും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭ്യമായത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-10-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo