പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹന്‍  പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തും. പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി 'വാഹന്‍'  വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 47 ല്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ Annexure B പ്രകാരം ഉള്‍പ്പെടുത്തണം. ഈ രേഖകളെക്കാള്‍ യാതൊരു അധിക രേഖകളും ആവശ്യമില്ല. വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ വ്യക്തികളുടെ വ്യക്തിഗത ആധാര്‍, PAN വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് സർക്കുലർ വായിക്കുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2024

sitelisthead