ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ആശങ്കകളും അറിയിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂം. 8075774769, 0484 2360802 എന്നീ നമ്പറിൽ ബന്ധപ്പെടാം. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തയാറാക്കിയിട്ടുണ്ട്. വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. പകൽ സമയങ്ങളിൽ ശ്വാസകോശ വിദഗ്ധന്റെ സേവനവും ലഭ്യമാണ്.

ബ്രഹ്മപുരത്തെ ആരോഗ്യ ഉപകേന്ദ്രത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ നേഴ്സിന്റെയും ഒന്നിടവിട്ട ദിവസങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പും നടത്തിവരുന്നു. ശ്വാസതടസം നേരിടുന്നവർക്കായി ഓക്സിജൻ പാർലറുള്ള ആംബുലൻസും ലഭ്യമാണ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023

sitelisthead