പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളുമായി കുടുംബശ്രീയുടെ അമൃതം കര്‍ക്കടകം മേള. ജില്ല കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണ് 7 ദിവസം നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിക്കുന്നത്. ഔഷധക്കഞ്ഞികള്‍, പത്തിലക്കറികള്‍, കൊഴുക്കട്ട, പത്തിലപ്പുഴുക്ക്, പായസം, ചെറുപയര്‍ പുഴുക്ക്, നെല്ലിക്ക ചമ്മന്തി, ചുക്ക് കാപ്പി, മരുന്നുണ്ടകള്‍, ഔഷധക്കൂട്ട് തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ ലഭിക്കും. വീടുകളില്‍ നിന്ന് ശേഖരിച്ച ഇലകള്‍ ഉപയോഗിച്ചാണ് കറികളും കൂട്ടും തയാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം കര്‍ക്കടമേളയില്‍ ₹ 50 ലക്ഷം വിറ്റുവരവ് നേടിയിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-07-2023