കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലെത്തിക്കാൻ, ദേശീയ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് വൊളന്റിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യമാകെ 13,206 യുവാക്കൾക്കാണ് അവസരം. 

2023 ഏപ്രിൽ 1-ന് 18 വയസ് പൂർത്തിയായവർക്കും 29 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സി.. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും എൻ.എസ്.എസ്., എൻ.സി.സി., യൂത്ത് ക്ലബ്ബ് പ്രവർത്തകർക്കും മുൻഗണന. വിദ്യാർഥികൾ, മറ്റു ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. 

പ്രതിമാസം ₹ 5,000 ഓണറേറിയം ലഭിക്കും. ഒരു വർഷമാണ് നിയമന കാലാവധി. മികവുളളവർക്ക് ഒരു വർഷം കൂടി ദീർഘിപ്പിച്ചേക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം nyks.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് 9 നകം അപേക്ഷിക്കണം. 

വിവരങ്ങൾക്ക് 0484 2422800, 8714508255 എന്ന ഫോൺ നമ്പറിലോ nyk.ernakulam@gmail.com എന്ന മെയിലിലോ ജില്ലാ യൂത്ത് ഓഫീസർ, നെഹ്‌റു യുവകേന്ദ്ര, സിവിൽ സ്റ്റേഷൻ, കാക്കനാട് പി.ഒ. എന്ന വിലാസത്തിൽ ലഭിക്കും. രജിസ്‌ട്രേഷനുള്ള ലിങ്ക്: bit.ly/nyv2023

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023

sitelisthead