കൈറ്റ് വിക്ടേഴ്‌സ് ചാനൽ നിർമിച്ച ഭരണഘടന അവബോധ പരിപാടി ‘വി ദ പീപ്പിൾ’ ജനുവരി 26 മുതൽ സംപ്രേഷണം ചെയ്യും. ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ, മൂല്യങ്ങളെ അടുത്തറിയുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ രൂപപ്പെടൽ, ചരിത്രം തുടങ്ങി ഇതുവരെ നടന്നിട്ടുള്ള തന്ത്രപ്രധാനമായ സംഭവങ്ങളെ അവലോകനം ചെയ്യുന്നതാണ് പരിപാടി. നാം ജീവിക്കുന്ന ചുറ്റുപാടുകളിലുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ ഭരണഘടന യുക്തിയും മൂല്യബോധവുമുപയോഗിച്ച് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പ്രശസ്ത നിയമജ്ഞർ പരിപാടിയിലൂടെ സമർത്ഥിക്കും. വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30നാണ് പരിപാടി. പുനഃസംപ്രേഷണം വെള്ളിയും, ഞായറും രാവിലെ 10ന്. ഭരണഘടനയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരേപോലെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് പരിപാടി തയാറാക്കിയിട്ടുള്ളത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-01-2023

sitelisthead