കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പ് ആരംഭിച്ചു. അന്താരാഷ്ട്ര പുസ്തകോത്സം (klibf) ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ നടക്കും. 250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തർദേശീയ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ കർണാടക സ്പീക്കർ യു. ടി ഖാദർ, പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് എന്നിവരാണ് മുഖ്യാതിഥികൾ. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
പാനൽ ചർച്ചകൾ, ഡയലോഗ്, ടോക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ എഴുപതിലധികം പരിപാടികൾ നടക്കും. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നൽകുന്ന നിയമസഭ അവാർഡ് ഈ വർഷം എം. മുകുന്ദന് സമ്മാനിക്കും.അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ മന്ദിരം സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരമുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-01-2025