പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 1,78,068 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.
അന്തിമ വോട്ടർ പട്ടിക
ആകെ വോട്ടർമാർ
2,67,95,581
ആകെ സ്ത്രീ വോട്ടർമാർ
1,38,26,149
ആകെ പുരുഷ വോട്ടർമാർ
1,29,69,158
ആകെ ട്രാൻസ്ജെൻഡർ വോട്ടർമാർ
274
കൂടുതൽ വോട്ടർമാരുള്ള ജില്ല
മലപ്പുറം (32,18,444 )
കുറവ് വോട്ടർമാരുള്ള ജില്ല
വയനാട് (6,15,984 )
കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല
മലപ്പുറം(16,08,247 )
കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ള ജില്ല
തിരുവനന്തപുരം (55 )
ആകെ പ്രവാസി വോട്ടർമാർ
87,946
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-01-2023