സംസ്ഥാനത്ത് ആരോഗ്യപ്രവർത്തനം നടത്തുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ (ആശ) വിരമിക്കൽ പ്രായം 62 ആക്കി. 2007 -ൽ ആണ് ആശ പദ്ധതി ആരംഭിച്ചത്. 25 -നും 45 നും ഇടയിൽ പ്രായമുള്ള 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലുമുള്ളവരാണ് ആശ വർക്കാർമാരായി പ്രവർത്തിക്കുന്നത്. 26,000-ത്തിൽ പരം ആശമാരാണ് സംസ്ഥാനത്തുള്ളത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023