സർക്കാർ / അർധ സർക്കാർ / പൊതുമേഖല / സഹകരണ സ്ഥാപനങ്ങൾ/ സർവകലാശാല / മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായുള്ള ഗ്രൂപ് പഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്.) ഏപ്രിൽ 1 മുതൽ ജീവൻ രക്ഷ പദ്ധതിയാകും. അപകട മരണ പരിരക്ഷ 10ൽ നിന്ന് 15 ലക്ഷം രൂപയാക്കി. അപകടമല്ലാതെ മരണങ്ങൾക്കുള്ള പരിരക്ഷ 5 ലക്ഷം രൂപയാണ്. വാർഷിക പ്രീമിയം ₹ 1000. 2023 ഏപ്രിൽ 1 മുതലുള്ള ക്ലയിമുകൾക്കാണ് ഉയർന്ന പരിരക്ഷ. മാർച്ച് 31 വരെ ജി.പി.എ.ഐ.എസ്. പദ്ധതി പ്രകാരമുള്ള രീതി തുടരും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023

sitelisthead