രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് എക്സിബിഷൻ 2024 ഡിസംബർ 20 മുതൽ 29 വരെ വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ നടക്കും. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്ര വികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്ത ഏറ്റവും വലിയ കോൺക്ലേവാണ് സംഘടിപ്പിക്കുന്നത്. 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പൗൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും കോൺക്ലേവിൽ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2024

sitelisthead