ഒരു ലക്ഷം രൂപവരെ വാർഷികവരുമാനമുള്ള പട്ടികജാതി വിദ്യാർഥികൾക്ക് നിലവിലുള്ള വീടിന്റെ ഭാഗമായി 120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറി നിർമിക്കുന്നതിന് 2 ലക്ഷം രൂപ വരെ നൽകുന്ന പഠനമുറി പദ്ധതിയിൽ ഇനി 5,6,7 ക്ലാസ്സുലുള്ളവർക്കും അപേക്ഷിക്കാം. 
8 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കായിരുന്നു പഠനമുറി നൽകിയിരുന്നത്. 120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറിയെന്നത് സ്ഥല പരിമിതിയുള്ള സാഹചര്യത്തിൽ 100 ചതുരശ്രയടിയായി നിർമിക്കാം.

12-ാം ക്ലാസിലെ കുട്ടികളുടെ അപേക്ഷകൾക്ക് മുഖ്യ പരിഗണന ലഭിക്കും. വീടിന്റെ വിസ്തീർണം ഏറ്റവും കുറവുള്ള കുടുംബം, ഒന്നിലധികം പെൺകുട്ടികൾ വിദ്യാർഥികളായ കുടുംബം, വിധവ കുടുംബനാഥയായ കുടുംബം, കിടപ്പ് / മാരക രോഗികളുള്ള കുടുംബം, ഒന്നിലധികം വിദ്യാർഥികളുള്ള കുടുംബം തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.

15 വർഷം വരെ കാലപ്പഴക്കമുള്ള വീടുകളുടെ മുകളിലത്തെ നിലയിൽ പഠനമുറി നിർമിക്കാൻ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് പട്ടികജാതി വകുപ്പ് നിയമിച്ച അക്രഡിറ്റഡ് എഞ്ചിനീയർമാർ നൽകും. 15- വർഷത്തിനു മേൽ പഴക്കമുള്ള വീടുകൾക്ക് എൽ എസ് ജി ഡി എഞ്ചിനീയർ സർട്ടിഫിക്കറ്റ് നൽകണം.
ഇനിമുതൽ അപേക്ഷകൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം പട്ടികജാതി വികസന ഓഫീസർക്ക് രക്ഷാകർത്താവിന് നേരിട്ട്  നൽകാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-12-2022

sitelisthead