മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 15 വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. വയനാട്ടില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വന്യജീവി സങ്കേതത്തില്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ സുരക്ഷിത്വത്തിന് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിരോധനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-03-2023