2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾക്കും ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾക്കും അപേക്ഷിക്കാം. 

 പരിപാടികൾ ബ്ലൂറേ/ ഹാർഡ് ഡിസ്ക് / പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം.അപേക്ഷ ഫോറവും വിവരങ്ങളും തിരുവനന്തപുരം ജനറൽ ഹോസ്‌പിറ്റൽ ജങ്ഷനിലെ ട്രിഡ കോംപ്ലെക്സിലുള്ള അക്കാദമിയുടെ സിറ്റി ഓഫിസിലും, www.keralafilm.com ലും ലഭിക്കും.അപേക്ഷകൾ ഏപ്രിൽ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി സമർപ്പിക്കണം. ഫോൺ : 0471-2304030

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-03-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo