ഹോർട്ടികൾച്ചർ മിഷൻ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാ​ഗമായി 2023-24 വർഷത്തിൽ നടപ്പിലാക്കുന്ന  ഓപ്പൺ പ്രസിഷൻ ഫാമിം​ഗ് പദ്ധതിക്ക് തിരുവനന്തപുരം,കൊല്ലം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലെ പട്ടികജാതി/ പട്ടിക വർ​ഗ വിഭാ​ഗത്തിൽ പെട്ട വാഴ/പച്ചക്കറി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 ഹെക്ടർ വാഴയ്ക്ക് 96,000 രൂപയും 1 ഹെക്ടർ പച്ചക്കറിക്ക് 91,000 രൂപയുമാണ് സബ്സിഡി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായി  ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2023

sitelisthead