നൈപുണ്യ വികസനം ലക്ഷ്യമിട്ട് കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള 'ഒരു നിയോജകമണ്ഡലം, ഒരു വിദ്യാഭ്യാസ സ്ഥാപനം'പദ്ധതിക്ക് കീഴിൽ നൈപുണ്യ കോഴ്സുകൾ നടത്തുന്നതിനായി 140 നിയമസഭ മണ്ഡലങ്ങളിലെയും ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐ.കൾ എന്നിവയിൽ നിന്ന് കെ-ഡിസ്‌ക് താല്പര്യപത്രം ക്ഷണിച്ചു.

കേരള നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി കെ- ഡിസ്‌കുമായി സഹകരിച്ച്, കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾക്കുള്ള സഹായം പദ്ധതി പ്രകാരം ലഭിക്കും. ആഗോള തൊഴിൽ കമ്പോളത്തിൽ കേന്ദ്രീകരിച്ചു സർക്കാർ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ലഭ്യമായ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഗുണനിലവാരമുള്ള നൈപുണ്യ പരിശീലനം നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഓരോ നിയോജകമണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെടുന്ന കോളേജുകൾ  നൈപുണ്യ പരിപാടികൾ നൽകുന്നതിനുള്ള ഒരു നോഡൽ സെന്റർ ആയി പ്രവർത്തിക്കുന്ന രീതിയിലണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. താല്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 5. വിവരങ്ങൾക്ക് kdisc.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-03-2023

sitelisthead