കേരള കാർഷിക സർവ്വകലാശാലയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും ഭിന്നശേഷിക്കാർക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന അതേ ഇളവുകൾ ബാധകമാക്കി. പിഎച്ച്ഡി, പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും യോഗ്യതാ മാർക്ക്/ പ്രായം എന്നിവയിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന അതേ ഇളവുകൾ ബാധമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് ഇത്തരം ഒരു ആനുകൂല്യം അനുവദിച്ച് ഒരു സർവ്വകലാശാല ഉത്തരവാകുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-03-2023

sitelisthead