അസാപ് കേരളയും വ്യവസായ വികസന കോർപ്പറേഷനും സംയുക്തമായി വിദ്യാർഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാൻ സംഘടിപ്പിക്കുന്ന ഡ്രീംവെസ്റ്റർ 2.0 പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.  ശില്പശാലകൾ, ഡിസൈൻ തിങ്കിങ് വർക്ക്ഷോപ്പ്, ഐഡിയത്തോൺ മത്സരം എന്നീ  മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.എല്ലാ ജില്ലകളിലും രണ്ടു ഘട്ടങ്ങളിലായി ഏകദിന ശില്പശാല സംഘടിപ്പിക്കും. ആദ്യ ഘട്ട ശില്പശാലകൾക്ക് ശേഷം ആശയങ്ങൾ സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമായി ഐഡിയത്തോൺ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് വേണ്ടി രണ്ടാം ഘട്ടത്തിൽ ഒരു ഡിസൈൻ തിങ്കിങ് ശിൽപ്പശാല സംഘടിപ്പിക്കും. അവസാനമായി ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഐഡിയത്തോൺ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 28 ആശയങ്ങൾ സംസ്ഥാന തലത്തിൽ അവതരിപ്പിക്കും. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും നൽകും.  മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-12-2024

sitelisthead