പതിനൊന്ന് ജില്ലകളിലായി ഒരു ജില്ല പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി ഒഴിവ് വന്ന 29 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 9-ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഒക്ടോബർ 14 -ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 21 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22 -ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ നവംബർ 10 ന് രാവിലെ 10 മണിക്ക് നടക്കും.

ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ആ വാർഡിൽ മാത്രവും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് അവ ബാധകം.

നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം.

തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2022

sitelisthead