സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത, പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവരുടെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന ‘അനന്യം’ പദ്ധതിയുടെ നിർവ്വഹണത്തിന് താത്പര്യമുള്ള സർക്കാർ / സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, അഞ്ചാം നില, വികാസ് ഭവൻ, പിഎംജി, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 31വൈകുന്നേരം 5 മണി. വിവരങ്ങൾക്ക് www.sjd.kerala.gov.in സന്ദർശിക്കുക. ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-08-2024