കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സംവിധാനമായ സമഗ്ര ലേണിംഗ് റൂമിന്റെ പരിഷ്‌കരിച്ച രൂപമായ 'സമഗ്ര പ്ലസ്' ൽ പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന 'ചോദ്യശേഖരം' (Question Bank) ഉൾപ്പെടുത്തി. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ചോദ്യശേഖരം ഉപയോഗിക്കാം. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താൽ ആ അദ്ധ്യായത്തിലെ ചോദ്യങ്ങളും ഉത്തര സൂചികയും കാണാം.
ഹയർ സെക്കന്ററി അധ്യാപകർക്ക് വ്യത്യസ്ത ടേമുകൾക്കും അദ്ധ്യായങ്ങൾക്കും അനുസൃതമായ ചോദ്യപേപ്പറുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കും. അധ്യാപകർ ലോഗിൻ ചെയ്ത് പോർട്ടലിലെ 'Question Repository' എന്ന ഭാഗം പ്രയോജനപ്പെടുത്തണം. നിലവിലുള്ള ചോദ്യ ശേഖരത്തിനു പുറമെ അധ്യാപകർക്ക് 'My Questions' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് സ്വന്തമായി ചോദ്യങ്ങൾ തയ്യാറാക്കാനും അപ്രകാരം തയ്യാറാക്കിയവ അവരുടെ ചോദ്യശേഖരത്തിൽ ചേർത്ത് ചോദ്യപേപ്പറിന്റെ ഭാഗമാക്കാനും സംവിധാനമുണ്ട്. www.samagra.kite.kerala.gov.in
വായിക്കുക : സമഗ്ര പ്ലസ് : പഠനത്തിന് ഡിജിറ്റൽ വായ്മൊഴിയൊരുക്കി കൈറ്റ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2024