കേരളത്തിലെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ  ഉൾപ്പെട്ട എല്ലാ വിഷയങ്ങളുടെയും   പഠന ലക്ഷ്യങ്ങൾക്ക്  അനുസൃതമായി കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സംവിധാനമാണ് സമഗ്ര ലേണിംഗ് റൂം. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി 'സമഗ്ര' പോർട്ടലിന്റെ പരിഷ്‌കരിച്ച രൂപമായ  'സമഗ്ര പ്ലസ്' പുറത്തിറങ്ങി.  സമഗ്രവും വൈവിധ്യപൂർണ്ണവുമായ മൂല്യനിർണ്ണയ സംയോജിതവും ആക്സസ് ചെയ്യാവുന്നതുമായ അധ്യാപന പഠന വിഭവങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ  അറിവും കഴിവും സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ്   സമഗ്ര ലേണിംഗ് റൂമിന്റെ പരിഷ്കരിച്ച പോർട്ടൽ   സമഗ്ര പ്ലസ് samagra.kite.kerala.gov.in തയ്യാറാക്കിയത്  . സമഗ്ര പ്ലസിന്റെ പുതിയ പതിപ്പിൽ, 5, 7, 9 ക്ലാസ്സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി സമ്പന്നമായ ഡിജിറ്റൽ ഉള്ളടക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

വിദ്യാർത്ഥികൾക്കിടയിൽ സ്വയം ദിശാബോധമുള്ള പഠനമൊരുക്കുന്നതിനും സ്വയം വിലയിരുത്തലിനും ഉതകുന്ന വിധത്തിലാണ്  പ്രത്യേക പഠനമുറി പരിഷകരിച്ചിരിക്കുന്നത് എന്നതാണ് സമഗ്ര പ്ലസിന്റെ സവിശേഷത. ക്ലാസ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെയും രക്ഷിതാക്കളെയും  സഹായിക്കുന്നതിന്  വ്യത്യസ്ത ഡിജിറ്റൽ സ്രോതസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന ലക്ഷ്യം കൈവരിക്കാൻ കുട്ടിയെ സഹായിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന ഡിജിറ്റൽ ഉള്ളടക്കമാണ് ഒരുക്കിയിരിക്കുന്നത്. 

പഠനലക്ഷ്യങ്ങൾ കൈവരിക്കാൻ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി, സമഗ്ര പ്ലസ് പോർട്ടലിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ ലഭ്യമാണ്. ചെറു വീഡിയോകൾ, ചിത്രങ്ങൾ, ഓഡിയോ, ഇന്ററാക്ടീവ് വിഭവങ്ങൾ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ അടങ്ങിയ ഈ ഉള്ളടക്കങ്ങൾ വിദ്യാർത്ഥികൾക്ക് പഠനലക്ഷ്യങ്ങൾ പ്രക്രിയാബന്ധിതമായി എത്തിക്കുന്നതിൽ സഹായിക്കുന്നു. അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിശ്ചിത ലോഗിൻ ഉപയോഗിച്ചു പോർട്ടലിൽ പ്രവേശിക്കുന്നതിലൂടെ ഈ സേവനങ്ങൾ അധ്യാപകർക്ക് ലഭിക്കും. ഇതിനു പുറമേ കുട്ടിയെ വിലയിരുത്തി നിരന്തര പിന്തുണ നൽകുന്നതിനുള്ള സൂചകങ്ങളും, തുടർപഠനപ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങളും, ചോദ്യബാങ്കുകളും സമഗ്രപ്ലസിൽ അധ്യാപകർക്ക് ലഭിക്കും. 
 
2017 മുതലുള്ള എസ്.എസ്.എൽ.സി ചോദ്യങ്ങളും അവയുടെ ഉത്തരസൂചകങ്ങളും ചോദ്യബാങ്കിൽ ഉൾപ്പെടുത്തി കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠനലക്ഷ്യങ്ങൾ പഠനാശയങ്ങളായി തിരിച്ച്, ഇവ പ്രക്രിയാബന്ധിതമായി കുട്ടികളിലേക്ക് എത്തിക്കുന്ന ചെറു വീഡിയോകളും കുട്ടികളുടെ പഠനമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഭാഷാ വിഷയങ്ങൾക്കായി പാഠഭാഗങ്ങളുടെ ശബ്ദലേഖനങ്ങൾ (Podcast) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-22 11:10:28

ലേഖനം നമ്പർ: 1492

sitelisthead