സംസ്ഥാനത്തെ സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ ചെറുമീൻ പിടിത്തം പൂർണമായും തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ 'ഓപ്പറേഷൻ പൈതൽ' പ്രത്യേക പരിശോധനാ യജ്ഞത്തിന് തുടക്കമായി. 2027 ജനുവരി 10 വരെ സംസ്ഥാനവ്യാപകമായി പരിശോധനകളും നിരീക്ഷണ പ്രവർത്തനങ്ങളും ഈ യജ്ഞത്തിന്റെ ഭാഗമായി നടത്തും.

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും സമുദ്രത്തിലെ മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ കർശനമായി നിയന്ത്രിച്ച് സുസ്ഥിര മത്സ്യബന്ധനം ഉറപ്പാക്കുകയാണ് 'ഓപ്പറേഷൻ പൈതലിന്റെ' പ്രധാന ലക്ഷ്യം. 

‌പരിശോധനകൾ ഊർജ്ജിതമാക്കുന്നതിനായി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.‌ ‌കടലിലും ഫിഷിംഗ് ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും രാപ്പകൽ ഭേദമന്യേ 24 മണിക്കൂറും കർശന നിരീക്ഷണവും പരിശോധനയും ഉറപ്പാക്കാൻ സ്‌ക്വാഡുകൾ സജ്ജമാണ്.

നിയമലംഘനം നടത്തുന്ന യാനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-19 07:34:10

ലേഖനം നമ്പർ: 2144

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo