കേരള സംഗീത നാടക അക്കാദമി നൽകുന്ന  സ്റ്റൈപെൻഡിന് ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയ സംഗീതം (വായ്‌പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നിവ അഭ്യസിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 10നും 17നും ഇടയിൽ പ്രായമുള്ള 250 വിദ്യാർഥികൾക്ക് 2024 ഏപ്രിൽ മുതൽ ഒരു വർഷം 1000 രൂപ പ്രതിമാസ സ്റ്റൈപെൻഡ് നൽകും. www.keralasangeethanatakaakademi.in ൽ അപേക്ഷാഫോറം ലഭിക്കും. അവസാന തീയതി : മാർച്ച് 31 , വിവരങ്ങൾക്ക് : 0487 2332134.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-02-2024

sitelisthead