വിദേശത്ത് ജോലി നേടുന്നതിനായി സഹായം നൽകുന്ന നോർക്കയുടെ വായ്പ ധനസഹായപദ്ധതി ശുഭയാത്ര ആരംഭിച്ചു. നൈപുണ്യ പരിശീലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകൾ എന്നിവയ്ക്കായി പലിശ സബ്‌സിഡിയോടെ ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് നോർക്ക ശുഭയാത്ര പദ്ധതി. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികൾ ചേർന്നതാണ് ഇത്.
36 മാസ തിരിച്ചടവിൽ രണ്ടു ലക്ഷം രൂപ വരെയാണ് അർഹരായ അപേക്ഷകർക്ക് വായ്പയായി ലഭിക്കുക. അംഗീകൃത റിക്രൂട്ടിംഗ് ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി വായ്പാ തിരിച്ചടവിന് നാലു ശതമാനം (പ്രതിവർഷം) പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്‌സ് വഹിക്കും. വീസ സ്റ്റാമ്പിംഗ്, എച്ച്ആർഡി/എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്‌സിനേഷൻ മുതലായവയ്ക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടും. www.norkaroots.org, www.norkaroots.kerala.gov.in, www.nifl.norkaroots.org, www.lokakeralamonline.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-03-2025