2022-23 വർഷത്തെ സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച ജില്ല കലക്ടർ പുരസ്‌കാരത്തിന് വയനാട് ജില്ല കലക്ടർ എ. ഗീത അർഹയായി. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച റവന്യു ഡിവിഷണൽ ഓഫീസറായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച ഡപ്യൂട്ടി കലക്ടർ(ജനറൽ)ആയി ആലപ്പുഴ അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാർ എസ്. എന്നിവർ അർഹരായി.

മികച്ച ഡെപ്യൂട്ടി കലക്ടർമാരായി എൻ. ബാലസുബ്രഹ്‌മണ്യം (എൽ ആർ വിഭാഗം, പാലക്കാട്) ഡോ. എം. സി. റെജിൽ(ആർ. ആർ. വിഭാഗം മലപ്പുറം) ആശ സി. എബ്രഹാം(ഡിസാസ്റ്റർ മാനേജ്‌മെന്റ്, ആലപ്പുഴ) ശശിധരൻ പിള്ള(എൽഎ വിഭാഗം കാസറഗോഡ്) ഡോ. അരുൺ ജെ.ഒ. (എൽ എ-എൻഎച്ച്) മികച്ച തഹസിൽദാർമാരായി നസിയ കെ .എസ്.(പുനലൂർ) സി. പി. മണി (കൊയിലാണ്ടി) റെയ്ച്ചൽ കെ. വർഗീസ് (കോതമംഗലം) മികച്ച എൽ ആർ വിഭാഗം തഹസിൽദാർമാരായി ഷാജു എംഎസ്(തിരുവനന്തപുരം) നാസർ കെ. എം. (കോതമംഗലം) മഞ്ജുള പി എസ് (തലശ്ശേരി) ബെസ്റ്റ് സ്‌പെഷ്യൽ തഹസിൽദാർമാരായി അൻസാർ എം. (ആർ. ആർ. വിഭാഗം കൊല്ലം) രേഖ ജി (എൽ. എ. വിഭാഗം കഞ്ചിക്കോട് പാലക്കാട്) പി. എം. സനീറ (എൽ. എ. എൻ. എച്ച്. മഞ്ചേരി മലപ്പറം) എന്നിവരും അർഹരായി.

മികച്ച കലക്ടറേറ്റ് ആയി വയനാടും  മികച്ച റവന്യു ഡിവിഷണൽ ഓഫീസായി മാനാന്തവാടിയും  താലൂക്ക് ഓഫീസായി തൃശൂരും തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച വില്ലേജ് ഓഫീസുകളായി നേമം(തിരുവന്തപുരം), കോട്ടപ്പുറം(കൊല്ലം) പന്തളം തെക്കേക്കര(പത്തനംതിട്ട) തണ്ണീർമുക്കം തെക്ക്(ആലപ്പുഴ) കുറിച്ചി(കോട്ടയം) കൽകൂന്തൽ(ഇടുക്കി) പെരുമ്പാവൂർ(എറണാകുളം) വടക്കാഞ്ചരി പർളിക്കാട ഗ്രൂപ്പ് വില്ലേജ് ത്യശൂർ) കലുക്കല്ലൂർ പാലക്കാട്) വെള്ളയൂർ(മലപ്പുറം) നരിക്കുനി (കോഴിക്കോട്) പുൽപ്പള്ളി(വയനാട്) പയ്യന്നൂർ(കണ്ണൂർ) ബേഡടുക്ക (കാസറഗോഡ്) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023

sitelisthead