വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായ കേരളം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി  കേരള പിറവി ദിനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ജൂൺ 30-ന് മുൻപായി നാമനിർദേശങ്ങൾ സമർപ്പിയ്ക്കണം. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും www.keralapuraskaram.kerala.gov.in  -ലിങ്കിൽ ലഭ്യമാണ്. നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 0471-2518531, 0471-2518223. സാങ്കേതിക സഹായങ്ങൾക്ക്: 0471-2525444, 0471-2525430.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-06-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo