കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും, മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ പ്രമേയങ്ങൾ അടിസ്ഥാനമാക്കി ബോധവത്കരണ ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.  1, 2, 3 സ്ഥാനങ്ങള്‍ക്ക് യഥാക്രമം ₹ 20,000, 15,000, 10,000 സമ്മാനം ലഭിക്കും. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം 10 മിനിറ്റ്. ഷോര്‍ട്ട് ഫിലിം പെന്‍ഡ്രൈവിലാക്കി സംവിധായകന്റെ മേല്‍വിലാസം സഹിതം ഡിസംബര്‍ 20 നകം തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാവുന്നതാണ്. കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, PMG, തിരുവനന്തപുരം - 33. ഫോണ്‍: 0471 2308630.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2023

sitelisthead