40 ശതമാനമോ മുകളിലോ ഭിന്നശേഷിയുള്ള ലോട്ടറി ഏജന്റുമാർക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന 5000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകർ നിലവിൽ ലോട്ടറി ഏജൻസി ഉള്ളവരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോം ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 30 ന് വൈകിട്ട് അഞ്ചു മണി. അപേക്ഷാഫോം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2347768, 9497281896.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-07-2024