ചെറുകിട തോട്ടങ്ങളിലെ ടാപ്പർമാർക്കായി റബർ ബോർഡ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി അംഗത്വത്തിന് 24 വരെ അപേക്ഷിക്കാം. റബർ ഉത്പാദക സംഘങ്ങളിൽ ഷീറ്റ് നിർമിക്കുന്ന തൊഴിലാളികൾക്കും സ്വന്തം തോട്ടങ്ങളിൽ കുറഞ്ഞത് 100 മരങ്ങൾ ടാപ്പുചെയ്യുന്നവർക്കും അംഗങ്ങളാകാം. അപേക്ഷകരുടെ പ്രായപരിധി 18നും 59നും ഇടയിലായിരിക്കണം. കുറഞ്ഞ വാർഷിക പ്രീമിയം ₹ 300. റബർ ബോർഡ് വിഹിതം ₹ 500. സ്വാഭാവിക മരണത്തിന് ₹ 80,000 വും അപകട മരണത്തിന് ₹ 1.8 ലക്ഷവും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. അടയ്ക്കുന്ന തുകക്ക് അനുസൃതമായി ഒരു തുക പദ്ധതി പൂർത്തിയാകുമ്പോൾ ഓരോ അംഗത്തിനും തിരികെ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023