പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 100 MBBS സീറ്റുകളിൽ പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ആകെ 1655 MBBS സീറ്റുകള്‍ക്കാണ് അംഗീകാരമുള്ളത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 250, കൊല്ലം മെഡിക്കല്‍ കോളേജ് 110, കോന്നി മെഡിക്കല്‍ കോളേജ് 100, ആലപ്പുഴ മെഡിക്കല്‍ കോളേജ് 175, കോട്ടയം മെഡിക്കല്‍ കോളേജ് 175, ഇടുക്കി മെഡിക്കല്‍ കോളേജ് 100, എറണാകുളം മെഡിക്കല്‍ കോളേജ് 110, തൃശൂര്‍ മെഡിക്കല്‍ കോളേജ് 175, മഞ്ചേരി മെഡിക്കല്‍ കോളേജ് 110, കോഴിക്കോട് മെഡിക്കല്‍ കോളേജ് 250, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 100 എന്നിങ്ങനെ സീറ്റുകളാണുള്ളത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2022