ദേശീയ കുഷ്ഠരോഗ നിവാരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിൻ സ്പർശ് 2024 സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ബോധവത്കരണ പ്രചരണ പരിപാടികളും, വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ സൗജന്യ പരിശോധനയും വിദഗ്ധ ചികിത്സ ഉറപ്പാക്കും. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ, പോസ്റ്റർ പ്രദർശനം, ഓഡിയോ സന്ദേശങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയും പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിക്കും.   

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2024

sitelisthead