2025ലെ സർക്കാർ ഡയറിയുടെ കരട് സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റായ https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ http://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ലഭിച്ച ഓൺലൈൻ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സർക്കാർ ഡയറിയുടെ കരട് പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ സെപ്തംബർ 30നകം keralagovernmentdiary@gmail.com എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2024