വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എൽ.സി.എൻ.ജി. (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ ശൃംഖലയിലൂടെ എത്തിക്കും. കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിലെയും തെക്കൻ കൊല്ലത്തെയും വീടുകളിലേക്കും വ്യവസായശാലകളിലേക്കും, ചേർത്തലയിലെ സ്റ്റേഷൻ ആലപ്പുഴ, നോർത്ത് കൊല്ലം ഭാഗങ്ങളിലും പ്രകൃതി വാതകം എത്തിക്കും. പരിസ്ഥിതി സൗഹൃദ ഇന്ധനമാണെന്നത് മാത്രമല്ല, നിലവിലുള്ള ഇന്ധനങ്ങളേക്കാൾ ഉപയോഗിക്കാൻ സൗകര്യപ്രദവും ലാഭകരവും അപകട സാധ്യതയില്ലാത്തതുമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2023

sitelisthead